Mon. Dec 23rd, 2024
അമേരിക്ക:

റെസ്റ്റോറെന്റിലെത്തിയ അതിഥികളെ സ്വീകരിച്ച വെയിട്രസിന് ടിപ്പായി ലഭിച്ചത് മൂന്ന് ലക്ഷത്തോളം രൂപ. ഭാഗ്യം ടിപ്പിന്റെ രൂപത്തിൽ വന്നെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല. ലഭിച്ച ടിപ് സഹപ്രവർത്തകർക്കൊപ്പം പങ്കുവെക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ജോലിക്കാരിക്ക് പണി പോവുകയും ചെയ്തു. അമേരിക്കയിലെ അർക്കൻസ സംസ്ഥാനത്തെ ഓവൻ ആൻഡ് ടാപ്പ് റെസ്റ്റോറന്റിലായിരുന്നു സംഭവം.

റെസ്റ്റോറന്റിൽ ബിസിനസ് മീറ്റിങ്ങിനെത്തിയ ഗ്രാൻഡ് വൈസും സംഘവുമാണ് തങ്ങളുടെ പരിചാരികയായി വന്ന ജോലിക്കാരി റയാൻ ബൻഡിറ്റിന് രണ്ടായിരത്തി ഇരുന്നൂറ് ഡോളർ (മൂന്ന് ലക്ഷത്തോളം രൂപ) ടിപ്പ് നൽകിയത്. മീറ്റിങ്ങിൽ പങ്കെടുത്ത നാൽപ്പതു പേരും ചേർന്നായിരുന്നു അത്രയും തുക നൽകിയത്. എന്നാൽ ടിപ്പായി ലഭിച്ച തുക മറ്റു ജോലിക്കാർക്കും കൂടി പങ്കുവെക്കാനുള്ള റെസ്റ്റോറന്റ് മാനേജ്‌മെന്റിന്റെ നിർദേശം തള്ളിയ റയാനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു ഉടമകള്‍.