Mon. Dec 23rd, 2024
ന്യൂ​ഡ​ൽ​ഹി:

അ​ഫ്​​ഗാ​നി​സ്​​താ​നി​ലേ​ക്ക്​ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ഇ​ന്ത്യ​യും അ​ഞ്ച്​ മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളും. ക​സാ​ഖ്​​സ്​​താ​ൻ, കി​ർ​ഗി​സ്​ റി​പ്പ​ബ്ലി​ക്​, ത​ജി​കി​സ്​​താ​ൻ, തു​ർ​ക്​​മെ​നി​സ്​​താ​ൻ, ഉ​സ്​​ബ​കി​സ്​​താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഇ​ന്ത്യ​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന്യൂ​ഡ​ൽ​ഹി​യി​ലാ​ണ്​ യോ​ഗം ചേ​ർ​ന്ന​ത്.

സ​മാ​ധാ​ന​വും സ​ു​ര​ക്ഷി​ത​ത്വ​വു​മു​ള്ള സു​ദൃ​ഢ​മാ​യ അ​ഫ്​​ഗാ​നി​സ്താ​ന്​ പി​ന്തു​ണ ന​ൽ​കു​​മെ​ന്നും അ​ഫ്​​ഗാ​ൻ ജ​ന​ത​ക്കു​ള്ള ജീ​വ​കാ​രു​ണ്യ സ​ഹാ​യ​ങ്ങ​ൾ തു​ട​രു​മെ​ന്നും യോ​ഗം പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, അ​ഫ്​​ഗാ​നി​സ്താ​‍െൻറ മ​ണ്ണ്​ തീ​വ്ര​വാ​ദ താ​വ​ള​മാ​ക്കാ​നോ പ​രി​ശീ​ല​ന​ത്തി​നോ അ​നു​വ​ദി​ക്കാ​നാ​വി​ല്ല. എ​ല്ലാ​ത്ത​രം തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ​യും സം​യോ​ജി​ത​നീ​ക്ക​ത്തി​നും യോ​ഗം ആ​ഹ്വാ​നം ചെ​യ്​​തു. അ​ഫ്​​ഗാ​നി​സ്​​താ​നു​മാ​യി ആ​ഴ​മേ​റി​യ സം​സ്​​കാ​രി​ക, ച​രി​ത്ര ബ​ന്ധ​മാ​ണ്​ ഇ​ന്ത്യ​ക്കു​ള്ള​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ണ്ടാ​ക​ണം. ഭീ​ക​ര​വാ​ദ​ത്തി​നും മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​നു​മെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​ക​ണം. വ​നി​ത​ക​ളു​ടെയും കു​ട്ടി​ക​ളു​ടെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. അ​ഫ്​​ഗാ​ൻ ജ​ന​ത​യെ സ​ഹാ​യി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തണമെന്നും അ​ദ്ദേ​ഹം പറഞ്ഞു.