Sun. Jan 19th, 2025
ന്യൂയോർക്​:

യു എസിലെ ഹം​ട്രാംക്​ നഗരത്തി​ലെ മേയറായി അമർ ഗാലിബ്​ (42) 2022 ജനുവരി രണ്ടിന്​ അധികാരമേൽക്കും. നഗരത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ്​ ഒരു മുസ്​ലിം മേയറാകുന്നത്​.
സിറ്റി കൗൺസിലിലെ ആറ്​ അംഗങ്ങളും മുസ്​ലിംകളാണ്​. ദശകങ്ങളായി ലിറ്റിൽ വാഴ്​സോ എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടത്​. കാരണം നൂറുവർഷത്തോളമായി പോളിഷ്-അമേരിക്കൻ മേയർമാരാണ്​ ഇവിടം ഭരിച്ചത്​.