Mon. Dec 23rd, 2024
വാഷിങ്ടണ്‍:

ഡൊണാള്‍ഡ്‌ ട്രംപിനെ പ്രസിഡന്റ് പദവിയില്‍നിന്ന് പുറത്താക്കിയ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ യുഎസ് ക്യാപിറ്റോള്‍ ആക്രമണത്തിലെ പ്രതിക്ക് 63 മാസത്തെ തടവ് ശിക്ഷ.

പൊലീസിനുനേരെ ആക്രമണം നടത്തിയ ഫ്ലോറിഡ സ്വദേശിയായ റോബർട്ട് പാമറിനാണ് യുഎസ് ജില്ലാ ജഡ്ജി തന്യാ ചുട്കാൻ ശിക്ഷ വിധിച്ചത്. ക്യാപിറ്റോള്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ ശിക്ഷയാണിത്.