Mon. Dec 23rd, 2024
നെടുമങ്ങാട്:

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്‌ വനിതാ–ശിശുവികസന വകുപ്പ്‌ നടപ്പാക്കുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ പ്രചാരണത്തിന്റെ ഭാഗമായി വനിതകളുടെ ഇരുചക്ര വാഹനറാലി സംഘടിപ്പിച്ചു.
നെടുമങ്ങാട് ഐസിഡിഎസും പനവൂർ പഞ്ചായത്തും ചേർന്നാണ്‌ റാലി സംഘടിപ്പിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് മിനി റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു.

ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഷറഫുദ്ദീൻ അധ്യക്ഷനായി. ഐസിഡിഎസ് സൂപ്പർവൈസർ ചിത്രകുമാരി സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ്‌ സുനിൽ, സ്ഥിരം സമിതി ചെയർമാന്മാരായ ഷൈല, രമ, വാർഡ് മെമ്പർമാരായ തരാമോൾ, ജി ശോഭ, രാജേന്ദ്രൻനായർ, ഷീലകുമാരി, ലേഖ, ഹസീന, ഷുഹൃദീൻ, സജികുമാർ, ഷൈല, സിഡിപിഒ ജിഷിത, സൂപ്പർവൈസർമാരായ വിദ്യ, നീതു കെ ജേക്കബ്, അനുശ്രീ, ഐസിഡിഎസ് ജീവനക്കാർ, സിഡിഎസ് അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശ പ്രവർത്തകർ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്ത റാലി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടനശേഷം പനവൂർ ജങ്‌ഷനിൽ സമാപിച്ചു. നെടുമങ്ങാട് ശിശുവികസന പദ്ധതി ഓഫീസർ ഇ ജീഷിത മുഖ്യപ്രഭാഷണം നടത്തി.