ബീജിങ്:
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി. ഉക്രൈന്‍ വിഷയത്തില്‍ റഷ്യ യൂറോപ്യന്‍ യൂണിയനില്‍നിന്നും അമേരിക്കയില്‍ നിന്നും സമ്മര്‍ദം നേരിടുന്ന സാഹചര്യത്തിലാണ് ചര്‍ച്ച.
റഷ്യ–ചൈന ഉഭയകക്ഷി ബന്ധം ഈ നൂറ്റാണ്ടിലെ അന്താരാഷ്ട്ര സഹകരണത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് പുടിൻ പറഞ്ഞു. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ റഷ്യൻ പ്രസിഡന്റ് പിന്തുണച്ചതായും ഇരു രാജ്യത്തിനുമിടയിലുള്ള ബന്ധത്തില്‍ വിള്ളൽ വീഴ്ത്താനുള്ള നീക്കങ്ങളെ ശക്തമായി എതിർത്തതായി ഷി പറഞ്ഞു.