Mon. Dec 23rd, 2024
തിരുവനന്തപുരം:

സ്ത്രീധനത്തിനെതിരെയും സ്ത്രീപീഡനത്തിനെതിരെയും കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘സ്ത്രീപക്ഷ നവകേരളം’പരിപാടിയുടെ ക്യാമ്പയിൻ അംബാസഡറായി നടി നിമിഷ സജയന്‍. മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററാണ് പരിപാടിയുടെ പ്രഖ്യാപനം നടത്തിയത്.

ഓരോ വീട്ടിലും സ്ത്രീപക്ഷ ചിന്തകള്‍ എത്തിക്കാനും അവ ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ‘സ്ത്രീപക്ഷ നവകേരളം’ പ്രചരണ പരിപാടി. ഡിസംബര്‍ 18 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെയാണ് ക്യാമ്പയിനിന്റെ ഒന്നാം ഘട്ട പരിപാടികള്‍ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങില്‍ നിമിഷ സജയനും പങ്കെടുക്കും.