Wed. Jan 22nd, 2025
ജനീവ:

കയറ്റുമതിക്കുള്ള പഞ്ചസാര സബ്​സിഡിയുമായി ബന്ധപ്പെട്ട്​ നിയമങ്ങൾ പാലിക്കാൻ ഇന്ത്യ തയാറാവണമെന്ന്​ ലോകവ്യാപാര സംഘടന. ബ്രസീൽ, ആസ്​ട്രേലിയ, ഗ്വാട്ടിമല തുടങ്ങിയ രാജ്യങ്ങൾക്ക്​ അനുകൂലമായാണ്​ ലോകവ്യാപാര സംഘടനയുടെ ഉത്തരവ്​. സബ്​സിഡിയുമായി ബന്ധപ്പെട്ട്​ ആഗോള നിയമങ്ങൾ പാലിക്കാൻ ഇന്ത്യ തയാറാവണമെന്നും സംഘടന ആവശ്യപ്പെട്ടു.

2019ലാണ്​ ഇതുമായി ബന്ധപ്പെട്ട്​ ലോകാരോഗ്യ സംഘടനയെ വിവിധ രാജ്യങ്ങൾ സമീപിച്ചത്​. കരിമ്പിനും പഞ്ചസാരക്കും ഇന്ത്യ അമിതമായി കയറ്റുമതി സബ്​സിഡി നൽകുന്നുവെന്നായിരുന്നു ഉയർന്ന പ്രധാന പരാതി.

തുടർന്ന്​ ലോകവ്യാപാര സംഘടന വിഷയത്തിലിടപ്പെടുകയും കാർഷിക സബ്​സിഡയുമായി ബന്ധപ്പെട്ട്​ നിലവിലുളള കരാർ കർശനമായി പാലിക്കാൻ ഇന്ത്യയോട് നിർദേശിക്കുകയുമായിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര ഉൽപാദകരാണ്​ ഇന്ത്യ. ബ്രസീൽ കഴിഞ്ഞാൽ ഇന്ത്യക്കാണ്​ പഞ്ചസാര ഉൽപാദനത്തിൽ രണ്ടാം സ്ഥാനം.