ജനീവ:
ഇത്യോപ്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ യുഎൻ മനുഷ്യാവകാശ സംഘടന വെള്ളിയാഴ്ച പ്രത്യേക യോഗം ചേരും. രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അന്താരാഷ്ട്ര കമീഷനെ രൂപീകരിക്കുന്നതും ചർച്ച ചെയ്യും.
ഇതിന് 47 അംഗ രാജ്യങ്ങളിൽ മൂന്നിലൊന്നിന്റെ പിന്തുണ ആവശ്യമാണ്. യൂറോപ്യൻ യൂണിയന്റെ അഭ്യർഥനപ്രകാരമാണ് യോഗം ചേരുന്നത്. സംഘർഷം രൂക്ഷമായ ടിഗ്രേയിൽ 2020 നവംബറിനുശേഷം പതിനായിരക്കണക്കിനു പേരെ സൈന്യം കൊന്നുതള്ളിയിരുന്നു.