Sat. Jan 18th, 2025
ന്യൂസിലാൻഡ്:

24 മണിക്കൂറിനിടെ പത്തു ഡോസ് കൊവിഡ് വാക്‌സിനെടുത്ത് യുവാവ്. പത്തിടങ്ങളിൽ ചെന്ന് പണം കൊടുത്താണ് യുവാവ് കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്. അത്യധികം അപകടകരമായ രീതിയിൽ ഡോസുകൾ സ്വീകരിച്ചത് ന്യൂസിലാൻഡ് പൗരനാണ്.

സംഭവത്തിൽ ന്യൂസിലാൻഡ് ആരോഗ്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. പലരും കൊവിഡ് വാക്‌സിനായി അലയുകയും ചിലരെങ്കിലും മടിച്ചു നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇയാൾ ഒരേ ദിവസം തന്നെ ഒന്നും രണ്ടും ഡോസുകളായി പത്തുവട്ടം വാക്‌സിൻ സ്വീകരിച്ചിരിക്കുന്നത്.

ഇതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് വാർത്തകൾ പറയുന്നത്. എന്നാൽ ഈ രീതിയിൽ അമിതമായി വാക്‌സിൻ സ്വീകരിക്കുന്നത് ജീവൻ തന്നെ നഷ്ടപ്പെടാൻ ഇടയാകുന്നത്ര ഗൗരവതരമാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ന്യൂസിലാൻഡ് ഹെറാൾഡും ന്യൂയോർക് പോസ്റ്റുമൊക്കെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അനാവശ്യമായി വാക്‌സിൻ സ്വീകരിച്ച ഇയാളെ പലരും സ്വാർത്ഥനെന്ന് വിളിക്കുന്നതും റിപ്പോർട്ടിലുണ്ട്.