Wed. Jan 22nd, 2025

ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ. ദുബായിൽ വച്ച് മോഷ്ടിക്കപ്പെട്ട വാച്ചാണ് അസമിലെ ശിവനഗറിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.

ദുബായി, മറഡോണയുടെ വസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഇയാൾ. ലിമിറ്റഡ് എഡിഷൻ ഹുബോൾട്ട് വാച്ചാണ് മോഷണം പോയത്. കമ്പനിയിൽ കുറച്ച് ദിവസം ജോലി ചെയ്ത ഇയാൾ ഓഗസ്റ്റിൽ അസമിലേക്ക് വന്നു.

പിതാവിന് സുഖമില്ലെന്ന കാരണം പറഞ്ഞ് അവധിയെടുത്താണ് ഇയാൾ തിരികെ നാട്ടിലെത്തിയത്. വിവരം ദുബായ് പൊലീസ് അറിയിച്ചതിനെ തുടർന്ന് അസം പൊലീസ് അന്വേഷണം നടത്തുകയും ഇയാളെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.