ലണ്ടൻ:
ഷിൻജിയാങ്ങിലെ ഉയ്ഗൂർ വംശജർ ഉൾപ്പെടെയുള്ള ന്യൂനപക്ഷവിഭാഗങ്ങൾക്കു നേരെയുള്ള ചൈനയുടെ അടിച്ചമർത്തൽ വംശഹത്യയും മാനവികതക്കെതിരായ കുറ്റകൃത്യവുമാണെന്ന് യു കെ ട്രൈബ്യൂണൽ റിപ്പോർട്ട്.
ജനസംഖ്യവർധനവ് തടയാൻ ഉയ്ഗൂർ മുസ്ലിംകളെ ചൈനീസ് സർക്കാർ വന്ധ്യംകരണത്തിനും ജനനനിയന്ത്രണമാർഗങ്ങൾക്കും വിധേയമാക്കുകയാണെന്ന് ഉയ്ഗൂർ ട്രൈബ്യൂണൽ മേധാവിയും പ്രമുഖ മനുഷ്യാവകാശ അഭിഭാഷകനുമായ സർ ജിയോഫ്രെ നിക് അഭിപ്രായപ്പെട്ടു. ഉയ്ഗൂർ വംശജർക്കെതിരായ അടിച്ചമർത്തൽ വംശഹത്യയാണെന്നും അദ്ദേഹം വാദിച്ചു.
സ്വതന്ത്ര ട്രൈബ്യൂണലിന് ബ്രിട്ടീഷ് സർക്കാറിെൻറ പിന്തുണയില്ലാത്തതിനാൽ ചൈനക്കെതിരെ ഉപരോധം പ്രഖ്യാപിക്കാനോ ശിക്ഷനടപടികൾക്കോ സാധിക്കില്ല. 10 ലക്ഷം ഉയ്ഗൂർ വംശജരെയാണ് ചൈനീസ് അധികൃതർ ഷിൻജിയാങ്ങിലെ തടവറകളിൽ പാർപ്പിച്ചിരിക്കുന്നത്. ചൈനയുടെ നടപടി വംശഹത്യയാണെന്ന് യു എസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.