Mon. Dec 23rd, 2024
തിരുവനന്തപുരം:

കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ അവസാനത്തെ പ്രസംഗങ്ങളിലൊന്ന് കേരളത്തിലും. നവംബര്‍ 12ന് കേരള പൊലീസിന്റെ കൊക്കൂണ്‍ 14ാമത് വെര്‍ച്വല്‍ കോണ്‍ഫറന്‍സ് 14ാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്തത് ബിപിന്‍ റാവത്തായിരുന്നു.

സൈബര്‍ സുരക്ഷയെക്കുറിച്ച് അദ്ദേഹം 14 മിനിറ്റ് നീളുന്ന പ്രസംഗവും നടത്തി. സൈബര്‍ സുരക്ഷയില്‍ കേരള പൊലീസിന്റെ ജാഗ്രതയില്‍ അദ്ദേഹം അഭിനന്ദിച്ചു. പരിപാടി നടത്തിയതിലും അദ്ദേഹം കേരള പൊലീസിനെ അഭിനന്ദിച്ചു.

ആഗോളതലത്തിലെ സൈബര്‍ കുറ്റകൃത്യങ്ങളിലെ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം സൈബര്‍ കുറ്റവാളികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും ഒറ്റക്കും സംഘടിതമായ രാജ്യങ്ങളുടെ പിന്തുണയിലും ഇന്ത്യക്കെതിരെ ചാര പ്രവര്‍ത്തനം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.