ധാക്ക:
ബംഗ്ലാദേശിൽ 20 യൂനിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് വധശിക്ഷ വിധിച്ച് കോടതി. 2019ൽ സമൂഹമാധ്യമത്തിൽ സർക്കാറിനെ വിമർശിച്ചതിന് അബ്രാർ ഫഹദ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. അഞ്ചു പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
ഇന്ത്യയുമായി നദീജലം പങ്കുവെക്കുന്ന കരാറിൽ ഒപ്പുവെച്ച പ്രധാനമന്ത്രി ശൈഖ് ഹസീനയെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി മണിക്കൂറുകൾക്കകമാണ് അബ്രാർ ഫഹദ് (21) കൊല്ലപ്പെട്ടത്. യൂനിവേഴ്സിറ്റി ഡോർമെറ്ററിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭരണകക്ഷിയായ അവാമി ലീഗിൻ്റെ വിദ്യാർത്ഥി സംഘടനയായ ബംഗ്ലാദേശ് ഛഹത്ര ലീഗിലെ 25 വിദ്യാർത്ഥികൾ ക്രിക്കറ്റ് ബാറ്റ് ഉൾപ്പെടെയുള്ള വസ്തുക്കൾ കൊണ്ട് അബ്രാറിനെ മർദിച്ചാണ് കൊലപ്പെടുത്തിയത്.
ശിക്ഷാവിധി അബ്രാറിെൻറ പിതാവ് ബർകത്തുല്ല സ്വാഗതം ചെയ്തു. സി സി ടി വി ദൃശ്യങ്ങളാണ് തെളിവായത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വിദ്യാർത്ഥികളുടെ അഭിഭാഷകൻ അറിയിച്ചു.