ലണ്ടൻ:
യു എസിനു പിന്നാലെ ബ്രിട്ടനും ചൈനയിൽ അടുത്ത വർഷം നടക്കുന്ന ശീതകാല ഒളിമ്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കുമെന്ന് ടെലഗ്രാഫ് പത്രത്തിൻ്റെ റിപ്പോർട്ട്. ശീതകാല ഒളിമ്പിക്സിന് സർക്കാർ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ചൊവ്വാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ പ്രതികരണം.
ചൈനയിലെ ബ്രിട്ടീഷ് അംബാസഡർ കരോലൈൻ വിൽസണെ മാത്രം ചടങ്ങിൽ പങ്കെടുപ്പിക്കാനാണ് തീരുമാനമെന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. ശീതകാല ഒളിമ്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കുമെന്ന് ആസ്ട്രേലിയയും ലിഥ്വാനിയയുംഅറിയിച്ചിരുന്നു. ഉയ്ഗൂർ മുസ്ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെ ചൈന നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾ മുൻനിർത്തിയാണ് തീരുമാനം.