Mon. Dec 23rd, 2024

പ്രീക്വാർട്ടര്‍ കാണാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സലോണ പുറത്ത്. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ബയേണാണ് ബാഴ്സയെ കീഴടക്കിയത്. ആരാധകർ കാത്തിരുന്ന പോരാട്ടത്തില്‍ അത്ഭുതങ്ങളൊന്നും കാണിക്കാന്‍ ബാഴ്സക്കായില്ല.

ബയേണിന് മുന്നില്‍ വീണതോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബാഴ്സലോണ ഇനി യൂറോപ്പ ലീഗിൽ കളിക്കും. ബയേൺ, ചെല്‍സി, യുവന്‍റെസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ വമ്പന്‍മാർ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലെത്തി. ലീഗിലെ മറ്റുകളികള്‍ നോക്കിയാല്‍ നേരത്തെേ പ്രീക്വാട്ടർ ബെർത്തുറപ്പിച്ച ചെല്‍സിയെ സമനിലയില്‍ വരിഞ്ഞ് മുറുക്കി റഷ്യന്‍ പട സെനിത് കരുത്ത് കാട്ടി.

മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് സെനിത് ചെല്‍സിയെ ഞെട്ടിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒരുഗോള്‍ സമനിലയില്‍ യങ് ബോയ്സ് തളച്ചപ്പോള്‍ യുവന്‍റസ് ഏകപക്ഷീയമായ ഒരു ഗോളിന് മാല്‍മോയെ പരാജയപ്പെടുത്തി.