Wed. Jan 22nd, 2025

വാംഖഡെ ടെസ്റ്റിൽ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 372 റൺസിന്റെ തകർപ്പൻ ജയം. 540 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലന്‍ഡ് 167 റൺസിന് ഓൾ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ആർ അശ്വിൻ ജയന്ത് യാദവ് എന്നിവർ 4 വിക്കറ്റ് വീതം നേടി. ജയത്തോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ (1-0) സ്വന്തമാക്കി.

ട്വന്റി 20 ലോകകപ്പിലേറ്റ തോൽവിക്കുള്ള മധുരപ്രതികാരമായി ഇന്ത്യൻ ജയത്തെ കാണാം. ഇന്ത്യ മുന്നോട്ടുവെച്ച 540 റണ്‍സിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡ് 167 റണ്‍സില്‍ ഓള്‍ഔട്ടായി. അഞ്ചിന് 140 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ന്യൂസീലന്‍ഡിന് 27 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ കിവികള്‍ അടിയറവു പറഞ്ഞു.

രണ്ടാം ഇന്നിംഗ്സിൽ വെറും 62 റൺസിന് പുറത്തായ കിവീസിനെ ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് 276 റൺസെടുത്ത് രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 276-7 എന്ന സ്‌കോറില്‍ ഡിക്ലെയര്‍ ചെയ്‌തതോടെ ഇന്ത്യയ്ക്ക് 539 റണ്‍സിന്‍റെ ആകെ ലീഡായി. ആദ്യ ഇന്നിംഗ്സിലെ 10 വിക്കറ്റും നേടിയ അജാസ് പട്ടേല്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ നാല് പേരെ പുറത്താക്കി.