വാഷിങ്ടൺ:
അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ പ്രഥമ സൈപ്രിയൻ ഫോയസ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ ഇന്ത്യൻ വംശജനായ ഗണിത ശാസ്ത്രജ്ഞൻ നിഖിൽ ശ്രീവാസ്തവയും. പോളിനോമിയൽ മെട്രിക്സിൻ്റെ സ്വഭാവങ്ങൾ മനസ്സിലാക്കാനുള്ള രീതികൾ വികസിപ്പിച്ചതിനാണ് പുരസ്കാരം.
ബെർക്ലെയിലെ കാലിഫോർണിയ യൂനിവേഴ്സിറ്റിയിലെ പ്രഫസറാണ്. 5000 ഡോളറാണ് പുരസ്കാരത്തുക. ആഡം മാർകസ്, ഡാനിയൽ സ്പൈൽമാൻ എന്നിവരാണ് പുരസ്കാരത്തിന് അർഹരായ മറ്റ് രണ്ടുപേർ. ജനുവരി അഞ്ചിന് സമ്മാനിക്കും.