Wed. Jan 22nd, 2025
മിലാൻ:

കൊവിഡ്‌ വാക്‌സിൻ എടുക്കുന്നതിൽനിന്ന്‌ രക്ഷപ്പെടാൻ കൃത്രിമക്കൈയുമായി എത്തിയ ദന്തഡോക്ടർക്കെതിരെ കേസ്‌. ഇറ്റലിയിലെ ബിയല്ലയിലാണ്‌ സംഭവം. വാക്‌സിൻ എടുക്കുന്നത്‌ ഒഴിവാക്കാനുള്ള ശ്രമമാണെന്ന്‌ അന്വേഷണത്തിൽ തെളിഞ്ഞു.

തനിക്ക്‌ വാക്‌സിനെടുക്കാൻ താൽപ്പര്യമില്ലെന്ന്‌ അമ്പത്തേഴുകാരൻ സമ്മതിച്ചു. ഇയാൾക്കെതിരെ കേസെടുത്തു.

വാക്‌സിൻ വിമുഖതയെ തുടർന്ന്‌ ജോലിയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യപ്പെട്ടയാളാണ്‌. ഇറ്റലിയിൽ പൊതുസ്ഥലങ്ങളിൽ തിങ്കൾമുതൽ വാക്‌സിൻ സർട്ടിഫിക്കറ്റ്‌ നിർബന്ധമാണ്‌. വാക്‌സിനെടുക്കാതെ സർട്ടിഫിക്കറ്റ്‌ തരപ്പെടുത്താനായിരുന്നു ഡെന്റിസ്‌റ്റിന്റെ നീക്കം.