Mon. Dec 23rd, 2024
ഇ​സ്​​ലാ​മാ​ബാ​ദ്​:

പാ​കി​സ്​​താ​നി​ൽ മ​ത​നി​ന്ദ​യാ​രോ​പി​ച്ച്​ ജ​ന​ക്കൂ​ട്ടം ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​യെ ത​ല്ലി​ക്കൊ​ന്നു. പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ​യി​ലെ സി​യാ​ൽ​കോ​ട്​ ജി​ല്ല​യി​ൽ ഫാ​ക്​​ട​റി മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ്രി​യാ​ന​ന്ദ കു​മാരയാ​ണ്​ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.

ത​ല്ലി​ക്കൊ​ന്ന ശേ​ഷം ആ​ൾ​ക്കൂ​ട്ടം മൃ​ത​ദേ​ഹം ക​ത്തി​ക്കു​ക​യും ചെ​യ്​​തു. ഖു​ർ​ആ​ൻ വ​രി​ക​ൾ ആ​ലേ​ഖ​നം ചെ​യ്​​ത തെ​ഹ്​​രീ​കെ ല​ബ്ബെ​യ്​​ക്​ പാ​കി​സ്​​താൻ്റെ പോ​സ്​​റ്റ​ർ ന​ശി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ്​ മ​ർ​ദ​നം.

കു​മാ​ര​യു​ടെ ഓ​ഫി​സി​ലെ മ​തി​ലി​ലാ​ണ്​ പോ​സ്​​റ്റ​ർ പ​തി​ച്ചി​രു​ന്ന​ത്. പോ​സ്​​റ്റ​ർ കീ​റി​ക്ക​ള​ഞ്ഞ​ത്​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ വി​വ​രം കൈ​മാ​റു​ക​യും പി​ന്നീ​ട​ത്​ ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. വി​വ​രം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ ഫാ​ക്​​ട​റി​ക്കു മു​ന്നി​ലെ​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തെ കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ പ​ഞ്ചാ​ബ്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. രഹസ്യധാരണയുടെ പുറത്ത്​ അടുത്തിടെയാണ്​ ടി എൽ പിക്കെതിരായ നിരോധനം ഇംറാൻ സർക്കാർ നീക്കിയത്​.