Mon. Dec 23rd, 2024
കേപ്ടൗണ്‍:

ഒമിക്രോണിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ നാലാം തരം​ഗം ആരംഭിച്ചതായി ആരോഗ്യ മന്ത്രി ജോ ഫാല പറഞ്ഞു. രാജ്യത്തെ ഒമ്പത് പ്രവിശ്യയില്‍ ഏഴിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന നാലു വയസ്സില്‍ താഴെയുള്ള ​കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി.

10–-14 വയസ്സുള്ള കുട്ടികളില്‍ കൊവിഡ് സ്ഥിരീകരിക്കുന്നതും വര്‍ദ്ധിച്ചു. ഒരാഴ്ചയ്‌ക്കിടെ കൊവിഡ് കേസിൽ 80 ശതമാനവും ദക്ഷിണാഫ്രിക്കയുടെ സാമ്പത്തികകേന്ദ്രമായ ഗൗട്ടെങ് പ്രവിശ്യയിലാണ്. സ്ഥിരീകരിക്കുന്ന കേസുകളില്‍ 75 ശതമാനത്തോളം ഒമിക്രോണ്‍ വകഭേദത്തില്‍പ്പെട്ടതാണ്.