Mon. Dec 23rd, 2024
യുഎസ്:

കൊവിഡ് ദുരിതാശ്വാസ സഹായം കൊണ്ട് ആഡംബരജീവിതം നയിച്ച യുവാവിന് തടവുശിക്ഷ. ടെക്‌സാസിലാണ് കൊവിഡ് ഫണ്ട് ഉപയോഗിച്ച് 30കാരനായ ലീ പ്രൈസ് ലംബോർഗിനി കാറും റോളക്‌സ് വാച്ചും അടക്കമുള്ള ആഡംബര വാഹനങ്ങളും വസ്തുക്കളും വാങ്ങിയത്. യുഎസ് ജസ്റ്റിസ് വകുപ്പാണ് യുവാവിന് തടവുശിക്ഷ വിധിച്ചത്.

നിയമവിരുദ്ധമായ ഇടപാടുകൾ ഒളിപ്പിക്കാനായി ലീ മൂന്ന് ഷെൽ കമ്പനികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് യുഎസ് ജസ്റ്റിസ് വകുപ്പ് പറയുന്നത്. വ്യാജരേഖകളുണ്ടാക്കി പേചെക്ക് പ്രോട്ടക്ഷൻ പ്രോഗ്രാം(പിപിപി) ലോണ്‍ തട്ടിയായിരുന്നു ലീയുടെ ആഡംബര ജീവിതം. ലോൺ അപേക്ഷയ്ക്ക് കൂടുതല്‍ ബലം നൽകാനായി വ്യാജ ഡ്രൈവിങ് ലൈസൻസും വ്യാജ നികുതി രേഖകളും സമർപ്പിച്ചിരുന്നതായും ഇയാള്‍ക്കെതിരെ കേസുണ്ട്.