Wed. Jan 22nd, 2025
മനാമ:

ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നും ഇനി സൗദിയിലേക്ക് നേരിട്ടു വരാം. മറ്റൊരു രാജ്യത്ത് 14 ദിവസം കഴിയണമെന്ന നിബന്ധന ബുധാഴ്ച അവസാനിച്ചു. എന്നാൽ, ഈ രാജ്യക്കാർ സൗദിയിൽ അഞ്ചു ദിവസം ഹോട്ടലിൽ സമ്പർക്ക വിലക്കിൽ കഴിയണം. വാക്‌സിൻ എടുത്തവർക്കും ബാധകം.

യാത്രയ്‌ക്ക് 72 മണിക്കൂർ മുമ്പെടുത്ത പിസിആർ പരിശോധനാ ഫലം ഖുദൂം പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്യണം. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്കാണ് വിലക്ക് നീക്കിയത്.