Sat. Apr 27th, 2024
വാഷിങ്ടൺ ഡി സി:

യു എസിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്ക‍യിൽ നിന്ന് തിരിച്ചെത്തിയാളിലാണ് ജനിതക വകഭേദം സംഭവിച്ച വൈറസ് കണ്ടെത്തിയത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചയാൾക്കാണ് രോഗബാധ.

നവംബർ 22നാണ് ഈ വ്യക്തി ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരികെയെത്തിയത്. നേരിയ ലക്ഷണങ്ങളെ തുടർന്ന് വിശദ പരിശോധന നടത്തിയപ്പോഴാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചത്. മൊഡേണ വാക്സിന്‍റെ രണ്ട് ഡോസുകൾ സ്വീകരിച്ച ഈ വ്യക്തി ബൂസ്റ്റർ ഡോസ് എടുത്തിരുന്നില്ലെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കി.

ലോകത്തെ ആശങ്കയിലാക്കിക്കൊണ്ട് കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലും യി എ ഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി തിരിച്ചറിഞ്ഞ ഒമിക്രോൺ വകഭേദം 23 രാജ്യങ്ങളിൽ ഇതുവരെ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.