Mon. Nov 24th, 2025

കനത്ത മഴയെ തുടർന്ന് ദുരിതത്തിലായ ആന്ധ്രാപ്രദേശിന് സഹായ ഹസ്തവുമായി ചിരഞ്ജീവിയും രാം ചരണും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും 25 ലക്ഷം രൂപ വീതം സംഭാവന നല്‍കി. നേരത്തെ ജൂനിയര്‍ എന്‍ടിആറും മഹേഷ് ബാബുവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.

‘ആന്ധ്രപ്രദേശില്‍ വെളളപ്പൊക്കവും പേമാരിയും മൂലമുണ്ടായ വ്യാപകനാശനഷ്ടങ്ങള്‍ കാണുമ്പോള്‍ ഏറെ ദുഖമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നു’ എന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു.

വെളളപ്പൊക്കത്തെ തുടര്‍ന്ന് ആന്ധപ്രദേശിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആയിരക്കണക്കിന് ആളുകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്.