Wed. Jan 22nd, 2025
ന്യൂഡൽഹി:

വേൾഡ്​ അത്​ലറ്റിക്​സിന്‍റെ ഈ വർഷത്തെ വിമൺ ഓഫ്​ ദി ഇയർ പുരസ്​കാരം അഞ്​ജു ബോബി ജോർജിന്​. കായികരംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ്​​ അവാർഡ്​. ബുധനാഴ്ച രാത്രിയായിരുന്നു പുരസ്​കാര പ്രഖ്യാപനം.

അഞ്​ജുവിന്‍റെ കായിക മേഖലയായ ലോങ്​ ജംപിലേക്ക്​ കൂടുതൽ വനിതകളെ കടന്നുവരാൻ പ്രേരിപ്പിച്ചതിനും ലിംഗ സമത്വ വാദങ്ങളും പരിഗണിച്ചാണ്​ പുരസ്​കാരം. ഒളിമ്പിക്​സ്​ ചാമ്പ്യൻ ജമൈക്കയുടെ എലീനേ തോംസൺ, നോർവേയുടെ കാൾസ്റ്റൺ വാർഹോം എന്നിവർ ലോക അത്​ലറ്റ്​ ഓഫ്​ ദ ഇയർ പുരസ്​കാരത്തിനും അർഹരായി.

അഞ്​ജുവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ‘ഇന്ത്യയിൽനിന്നുള്ള മുൻ അന്താരാഷ്​ട്ര ​ലോങ്​ ജംപ്​ താരം ഇപ്പോഴും കായിക രംഗത്ത്​ സജീവമായി ഇടപെടുന്നു. 2016ൽ അവർ പെൺകുട്ടികൾക്കായി ഒരു പരി​ശീലന അക്കാദമി തുറന്നു. അതിലൂടെ ലോക അണ്ടർ ​20 മെഡൽ ജേതാക്കളെ സൃഷ്​ടിക്കാൻ കഴിഞ്ഞു’ -വേൾഡ്​ അത്​റ്റലിക്​സിന്‍റെ പ്രസ്​താവനയിൽ പറയുന്നു.