Wed. Jan 22nd, 2025
Oru Canadian Diary ഒരു കനേഡിയന്‍ ഡയറി

നവാഗതയായ സീമ ശ്രീകുമാര്‍ സംവിധാനം ചെയ്ത ‘ഒരു കനേഡിയന്‍ ഡയറി’ യുടെ ഔദ്യോഗിക ട്രെയിലര്‍ ഡിസംബര്‍ രണ്ട്, വൈകിട്ട് അഞ്ച് മണിക്ക് പ്രേക്ഷകരിലേക്ക് എത്തും. നടന്‍ ആസിഫ് അലിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്യുക. കൂടാതെ സംവിധായകന്‍ മാര്‍ത്താണ്ഡന്‍, നടി അഞ്ചു അരവിന്ദ്, കലാഭവന്‍ നവാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ എന്നിവരും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പങ്കു വയ്ക്കും.

Oru Canadian Diary ഒരു കനേഡിയന്‍ ഡയറി

80 ശതമാനത്തിലേറെ കാനഡയില്‍ വച്ച് ചിത്രീകരിച്ച ചിത്രം ഡിസംബര്‍ പത്താം തിയ്യതി തിയേറ്റര്‍ റിലീസായി പ്രേക്ഷകരിലേക്ക് എത്തും. പുതുമുഖ താരങ്ങങ്ങളായ പോള്‍ പൗലോസ്, ജോര്‍ജ് ആന്റണി, സിംറാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. ശിവകുമാര്‍ വാരിക്കരയുടെ വരികള്‍ക്ക് കെ എ ലത്തീഫ് ഈണം നല്‍കിയിരിക്കുന്നത്. മധു ബാലകൃഷ്ണന്‍ പാടിയ പലകുറി എന്ന ഗാനവും, ഉണ്ണിമേനോന്‍ ആലപിച്ച നിരവധി സിനിമകളിലൂടെയും കോമഡി ഷോകളിലൂടെയും സുപരിചിതരായ അഖില്‍ കവലയൂര്‍, പ്രസാദ് മുഹമ്മ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.