Fri. Mar 29th, 2024
അഹ്​മദാബാദ്​:

ഗുജറാത്തിലെ കച്ച്​ തീരത്ത്​ ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച്​ അപകടം. കൂട്ടിയിടിയെ തുടർന്ന്​ അറബിക്കടലിൽ എണ്ണചോർച്ചയുണ്ടെന്ന്​ പ്രതിരോധ മന്ത്രാലയം പി ആർ ഒ അറിയിച്ചു.

എംവീസ്​ ഏവിയേറ്റർ, അറ്റ്​ലാന്‍റിക്​ ഗ്രേസ്​ എന്നീ ചരക്കുകപ്പലുകളാണ്​ കൂട്ടിയിടിച്ചത്. കപ്പൽ ജീവനക്കാർക്ക്​ പരി​ക്കുകളോ മറ്റ്​ അപകടങ്ങളോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. അടിയന്തര ആവശ്യ​ങ്ങൾക്കായി പ്രദേശത്ത്​ കോസ്റ്റ്​ ഗാർഡിന്‍റെ കപ്പലുകൾ സജ്ജീകരിച്ചു.

സംഭവ സ്​ഥലത്ത്​ മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജമാക്കി. ഇന്ത്യയുടെ എണ്ണവ്യാപാരത്തിനുള്ള ഏറ്റവും തിരക്കേറിയ പാതകളിലൊന്നാണ്​ കച്ച്​. തിരക്കുള്ള ജലപാതയായ ഇവിടെ മുൻകാലങ്ങളിലും അപകടങ്ങൾ സംഭവിച്ചിരുന്നു.