Fri. Apr 26th, 2024
പാരിസ്​:

പുതിയ പരിശീലകനായി എത്തിയ സാവി ഹെർണാണ്ടസിന്​ ബാഴ്​സയെ ഉയരത്തിലേക്ക്​ നയിക്കാൻ കഴിയുമെന്ന്​ മുൻ ബാഴ്​സലോണ ഇതിഹാസം ലയണൽ മെസ്സി. കളി കൃത്യമായി വിലയിരുത്തി പരിഹാരം കാണുന്നയാളാണ്​ സാവിയെന്നും മെസ്സി പറഞ്ഞു. സ്​പാനിഷ്​ മാധ്യമമായ മാഴ്​സക്ക്​ അനുവദിച്ച അഭിമുഖത്തിലാണ്​ മെസ്സി സാവിയെ പിന്തുണച്ചത്​.

നൂകാമ്പിൽ വർഷങ്ങളോളം ഒന്നിച്ച്​ കളിച്ചവരാണ്​ സാവിയും മെസ്സിയും. 399 മത്സരങ്ങളിൽ ഇരുവരും ഒന്നിച്ച്​ ബൂട്ടുകെട്ടി. 2004-05 സീസണിൽ എസ്​പാനിയോളിനെതിരെയായിരുന്നു മെസിയും സാവിയും ആദ്യമായി ഒന്നിച്ചുക്കളിച്ചത്​. 2015വരെ അതു നീണ്ടു.

നീണ്ട കാലത്തിനു ശേഷം മെസ്സി ബാഴ്​സയിൽ നിന്ന്​ പടിയിറങ്ങിയ അതേ വർഷം തന്നെ ബാഴ്​സയുടെ സീനിയർ കോച്ചായി സാവി എത്തുകയും ചെയ്​തു.
യുവ കളിക്കാർക്ക്​ സാവി പ്രധാനപ്പെട്ടയാളാണ്​. ഒപ്പം ബാഴ്​സ എന്താണെന്നും ആ ടീമിന്‍റെ ശൈലി എന്താണെന്നും അറിയുന്നയാളാണ്​ സാവി. അദ്ദേഹത്തി​ന്​ ക്ലബിനെ ഉയരത്തിലെത്തിക്കാനാവുമെന്നതിൽ എനിക്ക്​​ സംശയമൊന്നും ഇല്ല”- മെസ്സി പറഞ്ഞു.