Thu. Dec 26th, 2024

 

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളജില്‍ കര്‍ണാടക പോലീസിന്റെ റെയ്ഡ്. മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം സ്വകാര്യ ആവശ്യത്തിനായി കര്‍ണാടക സ്വദേശികളില്‍ നിന്നും ഏഴരക്കോടി രൂപ വാങ്ങി തിരികെ നല്‍കാത്തതിനാലാണ് പൊലീസ് എത്തിയത്.

കര്‍ണാടക മല്ലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ ബെന്നറ്റ് എബ്രഹാം ഒളിവിലാണ്. പ്രതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാക്കാത്തതിനാല്‍ കോടതിയുടെ ഉത്തരവ് പ്രകാരമാണ് കാരക്കോണം മെഡിക്കല്‍ കോളജില്‍ കര്‍ണാടക പൊലീസ് പ്രതിയായ എബ്രഹാമിനെ കണ്ടെത്തുന്നതിനായി റെയ്ഡ് ആരംഭിച്ചിരിക്കുന്നത്.