Sat. Dec 14th, 2024

 

തൃശൂര്‍: ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ് ജയമുറപ്പിച്ചു. രമ്യ ഹരിദാസിലൂടെ ചേലക്കരയില്‍ ഇക്കുറി വിജയിക്കുമെന്ന് യുഡിഎഫ് അവകാശവാദം ഉന്നയിച്ചിരുന്നു.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 9000ത്തിലേറെ വോട്ടുകള്‍ക്കാണ് യുആര്‍ പ്രദീപ് മുന്നിട്ടുനില്‍ക്കുന്നത്. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ വ്യക്തമായ മുന്‍തൂക്കമാണ് യുആര്‍ പ്രദീപ് നിലനിര്‍ത്തുന്നത്.

ചേലക്കരയിലെ ആദ്യമെണ്ണിയ മൂന്ന് പഞ്ചായത്തുകളിലും 2000 വോട്ടിലേറെ ഭൂരിപക്ഷം യുആര്‍ പ്രദീപ് നിലനിര്‍ത്തിയിട്ടുണ്ട്.

എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുള്ള പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണിയിരിക്കുന്നത്. വരവൂര്‍, ദേശമംഗലം, ചെറുതുരുത്തി പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണി പൂര്‍ത്തിയായിരിക്കുന്നത്.