Sat. Dec 14th, 2024

 

ടെല്‍ അവീവ്: ഹമാസ് ഇനി ഗാസ ഭരിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാനുള്ള ശ്രമങ്ങളെ ഒരിക്കല്‍ കൂടി നെതന്യാഹു നിരാകരിച്ചു.

ഇസ്രായേല്‍ ബന്ദികളെ തിരിച്ചെത്തിക്കുന്ന ഗാസക്കാര്‍ക്ക് വന്‍ പാരിതോഷികം നല്‍കുമെന്ന നിലപാടും നെതന്യാഹു ആവര്‍ത്തിച്ചു. ഒരു ബന്ദിയെ തിരിച്ചെത്തിക്കുന്നവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി. വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ സന്ദര്‍ശനം.

ഇസ്രായേല്‍ പ്രതിരോധസേന ഗാസയില്‍ മികച്ച നേട്ടമുണ്ടാക്കി. ഹമാസ് വീണ്ടും ഗാസയില്‍ അധികാരത്തിലെത്തില്ലെന്ന് ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്ന് നെതന്യാഹു പറഞ്ഞു. ബന്ദികളെ കണ്ടെത്താനും അവരെ തിരിച്ചെത്തിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.