Wed. Dec 18th, 2024

 

ന്യൂഡല്‍ഹി: വിദേശ ആസ്തിയും വിദേശ രാജ്യങ്ങളില്‍നിന്നുള്ള വരുമാനവും ഐടിആറില്‍ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴയീടാക്കുമെന്ന് ആദായ നികുതി വകുപ്പ്. വകുപ്പിന്റെ ബോധവത്കരണ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2024-2025 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കുമ്പോള്‍ വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകള്‍, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള സാമ്പത്തിക താത്പര്യം, സ്ഥാവര സ്വത്ത്, ട്രസ്റ്റിയായുള്ള ട്രസ്റ്റുകള്‍, മറ്റ് ആസ്തികള്‍ തുടങ്ങിയവയെല്ലാം കൃത്യമായി രേഖപ്പെടുത്തണം.

ഇല്ലെങ്കില്‍ 10 ലക്ഷം രൂപ വരെ പിഴചുമത്തുകയും 2015ലെ നികുതി നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്യും. ഇതിനകം ഐടിആര്‍ സമര്‍പ്പിച്ചവര്‍ക്ക് വിവരങ്ങളടങ്ങിയ എസ്എംഎസ് അയക്കും.

ഉഭയകക്ഷി കരാറുകള്‍ പ്രകാരം വിദേശ ആസ്തികളുണ്ടെന്ന് കണ്ടെത്തിയവരുമായും ബന്ധപ്പെടുമെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അറിയിച്ചു.