Tue. Jan 21st, 2025

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ പടക്കക്കടയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമ ഗോദാവരിയില്‍ ബുധനാഴ്ച വൈകീട്ട് 5.15 ഓടെയാണ് സംഭവം.

ഇടിമിന്നലാണ് തീപിടുത്തത്തിന് കാരണമായത്. തുടര്‍ച്ചയായി ഇടിമിന്നല്‍ ഉണ്ടായതോടെ കടയില്‍ തീ പടരുകയായിരുന്നു. സംസ്ഥാന റവന്യൂ, അഗ്‌നിശമന സേനാ വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി.