Wed. Jul 16th, 2025

ഹൈദരാബാദ്: മയോണൈസിന്റെ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി തെലങ്കാന സര്‍ക്കാര്‍.

വേവിക്കാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസിന് ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. മയോണൈസ് വഴിയുള്ള ഭക്ഷ്യവിഷബാധ സംസ്ഥാനത്ത് വർധിക്കുന്നതിന് പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മയോണൈസ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബുധനാഴ്ച മുതലാണ് നിരോധനം നിലവില്‍ വന്നത്. വേവിക്കാത്ത മുട്ട ചേര്‍ക്കാത്ത മയോണൈസ് ഉപയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തും.