Mon. Dec 23rd, 2024

 

കോഴിക്കോട്: പി ജയരാജന്റെ പുസ്തക പ്രകാശനത്തിനിടെ പ്രതിഷേധിച്ചതില്‍ 30 പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നിയമവിരുദ്ധമായി സംഘം ചേരല്‍, ഗതാഗത തടസ്സമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

പി ജയരാജന്റെ ‘കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് ഹാളിന് പുറത്ത് പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

പുസ്തകത്തില്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആദ്യാകല പ്രസംഗങ്ങള്‍ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചുവെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. ഇതിനെതിരെയാണ് പിഡിപി പ്രവര്‍ത്തകര്‍ പുസ്തകം കത്തിച്ച് പ്രതിഷേധിച്ചത്.