Mon. Dec 23rd, 2024

പാലക്കാട്: പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ ഒക്ടോബർ 28 തിങ്കളാഴ്ച വിധിക്കും. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ഒന്നും പറയാനില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. ഇരുഭാഗത്തിന്റെയും വാദം പരിഗണിച്ച കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കാമെന്ന് വ്യക്തമാക്കി. 2020 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം. ഇതര ജാതിയിൽനിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്. വിവാഹത്തിന്‍റെ 88-ാം നാളിൽ അനീഷ് കുത്തേറ്റ്‌ മരിക്കുകയായിരുന്നു. കേസിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.