Fri. Dec 27th, 2024

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി സ്ഥാനത്ത് നിന്ന് മാറുന്നതായി വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ കെ ഷാനിബ്. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് പിന്തുണ അറിയിക്കുന്നതായും അദ്ദേഹത്തിൻ്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും എ കെ ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു.

പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എ കെ ഷാനിബിൻ്റെ പിൻമാറ്റം. തനിക്ക് ലഭിക്കുന്ന മതേതരവോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് പിൻമാറിയതെന്ന് ഷാനിബ് പറഞ്ഞു. ഏതൊരു ലക്ഷ്യത്തിനുവേണ്ടിയാണോ തൻ്റെ പേരാട്ടം, അത് ലക്ഷ്യത്തിലെത്തണമെന്ന അഭിപ്രായത്തിന്റെ ഭാഗമായി കൂടിയാണ് തീരുമാനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന് കരുതുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കമ്യണിസ്റ്റുകാരന് വോട്ടു ചെയ്യാന്‍ മടിയുള്ള ആളുകള്‍ക്കും സരിന്റെ സ്വതന്ത്ര ചിഹ്നത്തില്‍ വോട്ട് ചെയ്യാനുതകുന്ന നിലപാട് സ്വീകരിക്കുകയായിരുന്നെന്ന് ഷാനിബ് പറഞ്ഞു.