ന്യൂഡൽഹി: ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയുടെ പേരും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ചേർത്ത് എൻഐഎ.
അൻമോൽ ബിഷ്‌ണോയിയെ പിടികൂടുന്നയാൾക്ക് 10 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്നും എൻഐഎ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബോളിവുഡ് താരം സൽമാൻ ഖാൻ്റെ മുംബൈയിലെ വീടിനുനേരെയുണ്ടായ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് അൻമോൽ ബിഷ്‌ണോയിയെ പിടികൂടാൻ എൻഐഎ ശ്രമിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ബിഷ്‌ണോയ് ഗ്യാങ്ങിലെ അഞ്ചുപേരെ മുംബൈ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തുടർന്ന് സൽമാൻ ഖാനെ അപായപ്പെടുത്താൻ ബിഷ്‌ണോയ് ഗ്യാങ് പദ്ധതിയിട്ടതായി കണ്ടെത്തി. മഹാരാഷ്ട്ര മുൻമന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലും അൻമോൽ ബിഷ്‌ണോയിക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ് ഏപ്രിൽ മാസത്തിൽ സൽമാൻ ഖാൻ്റെ വസതിക്ക് നേരേ വെടിവെപ്പ് നടത്തിയത്.