Tue. Dec 31st, 2024

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 6 പേർ മരിച്ചു. ബുലന്ദ്ഷഹറിലെ വീട്ടിൽ ഇന്ത്യ അപകടത്തിൽ മൂന്ന് പുരുഷൻമാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. തിങ്കളാഴ്ച രാത്രി 8.30 നും 9 നും ഇടയിലാണ് സംഭവം നടന്നത്.

സംഭവം നടക്കുമ്പോൾ വീട്ടിൽ 18 പേർ ഉണ്ടായിരുന്നു എന്നാണ് വിവരം. റിയാസുദ്ദീൻ (50), ഭാര്യ റുക്സാന (45), സൽമാൻ (16), തമന്ന (24), ഹിവ്ജ (3), ആസ് മുഹമ്മദ് (26) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. പൊട്ടിത്തെറിയിൽ വീടിൻ്റെ ഒരു ഭാഗം പൂർണമായി തകർന്നു. ഗ്യാസ് പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം പോലീസ് അന്വേഷിച്ചു വരികയാണ്. എട്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ബുലന്ദ്ഷഹർ കളക്ടർ ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു. ചിലർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. തെരച്ചിൽ തുടരുകയാണ്.