Thu. Dec 26th, 2024

തിരുവനന്തപുരം: പി വി അന്‍വര്‍ യുഡിഎഫിനെ വെല്ലുവിളിക്കേണ്ടെന്നും പി വി അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ മാത്രം സ്ഥാനാര്‍ഥികളെ പിന്തുണച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

അൻവർ യുഡിഎഫിന് മുന്നില്‍വെച്ച ഉപാധികളെല്ലാം പ്രതിപക്ഷ നേതാവ് തള്ളി. സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഉപാധികളും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫില്‍നിന്നും പുറത്തേക്ക് വരുമ്പോള്‍ അന്‍വര്‍ നിരത്തിയ കാരണങ്ങള്‍ ഉയര്‍ത്തി പിടിക്കുകയാണെങ്കില്‍ അദ്ദേഹം യുഡിഎഫുമായി സഹകരിക്കുകയാണ് വേണ്ടത്. യുഡിഎഫിന് മുന്നില്‍ ഉപാധികള്‍ വെച്ചുകൊണ്ടുള്ള താമശകളൊന്നും വേണ്ട. ചേലക്കരയില്‍ രമ്യയെ പിന്‍വലിക്കാന്‍ ആണല്ലോ ഞങ്ങള്‍ ഈ പണിയൊക്കെ എടുക്കുന്നതെന്നും അന്‍വറിൻ്റെ ഈ ആവശ്യം ഒരു തമാശയായി മാത്രം കണ്ടാല്‍ മതിയെന്നും പ്രതിപക്ഷ നേതാവ് പരിഹാസരൂപേണ പറഞ്ഞു.