Thu. Dec 26th, 2024

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ വിദഗ്ദ്ധ സമിതിയുമായി ബന്ധപ്പെട്ട പരിശോധന പൂർത്തിയാക്കാനുള്ള ചുമതലകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഒരു വർഷത്തിനകം നടപടികൾ പൂർത്തീകരിക്കും.

ഇക്കാര്യത്തിൽ നിസഹകരണം ആവശ്യമില്ല യോജിച്ചു നിന്ന് പ്രവർത്തിക്കണം. മറ്റ് ആവശ്യങ്ങൾ സംബന്ധിച്ച് അപേക്ഷകൾ തമിഴ്‌നാട് നൽകിയാൽ പരിഗണിക്കും. തമിഴ്‌നാട് കേരളത്തിന്റെ ആവശ്യങ്ങൾ കൂടി പരിഗണിക്കാൻ തയ്യാറാകണമെന്ന് റോഷി പറഞ്ഞു. ഇടുക്കിയിൽ പൊതു പരിപാടിക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.