Sun. Dec 22nd, 2024

ഗാസ: ഗാസയിൽ ഇസ്രായേലിന് വീണ്ടും തിരിച്ചടി. ഇസ്രായേൽ പ്രതിരോധ സേനയുടെ കമാൻഡർ കേണൽ എഹ്സാൻ ദഖ്സ ഗാസയിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.

വടക്കൻ ഗസ്സയിലുണ്ടായ ആക്രമണത്തിലാണ് 41കാരനായ ബ്രിഗേഡ് കമാൻഡർ അഹ്‌സൻ ദഖ്സ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. തൻ്റെ ടാങ്കിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ജബാലിയ പ്രദേശത്തു നടന്ന സ്ഫോടനത്തിലാണ് 401-ാം ബ്രിഗേഡിൻ്റെ കമാൻഡർ കേണൽ ദഖ്സ കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ വസതിക്കു നേരെ കഴിഞ്ഞദിവസം ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രായേലിന് വീണ്ടും കനത്ത തിരിച്ചടിയുണ്ടായിരിക്കുന്നത്.

ഹമാസ് പ്രത്യാക്രമണത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡ്രൂസ് പട്ടണമായ ദാലിയത്ത് അൽ-കർമലിൽ നിന്നുള്ള ദഖ്‌സ. ദഖ്‌സയുടെ മരണത്തോടെ, ഒക്ടോബർ ഏഴിലെ ആക്രമണം മുതൽ ഇതുവരെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഐഡിഎഫ് കേണലുകളുടെ എണ്ണം ആറായി. ആക്രമണത്തിൽ മറ്റൊരു ബറ്റാലിയൻ കമാൻഡറും രണ്ട് ഓഫീസർമാരും ഉൾപ്പെടെ മൂന്ന്​ സൈനികർക്ക്​ പരിക്കേറ്റതായും ഐഡിഎഫ് അറിയിച്ചു.