ഖലിസ്ഥാൻ വിഘടനവാദി സംഘടനാ നേതാവ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ എഫ്ബിഐ പ്രതിപ്പട്ടികയിൽ പെട്ട വികാസ് യാദവിനെ യുഎസിന് ഇന്ത്യ കൈമാറില്ല.
വികാസ് യാദവ് പന്നുവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്നാണ് അമേരിക്കയുടെ ആരോപണം. അമേരിക്കൻ ഏജൻസികളുടെ പിടിയിലായ നിഖിൽ ഗുപ്ത വഴി ക്വട്ടേഷൻ നൽകിയത് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ ചാരന്മാർക്കാണ്.
ഇതോടെ വികാസ് യാദവിനെതിരെ എല്ലാ തെളിവുകളും ഉണ്ടെന്നും കൈമാറണമെന്നും യുഎസ് ആവശ്യപ്പെട്ടു. കേസ് പുറത്തുവന്ന ശേഷം വികാസ് യാദവിനെതിരെ തട്ടിക്കൊണ്ടുപോകലിന് ദില്ലി പോലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൻ്റെ അന്വേഷണം പൂർത്തിയാക്കാതെ വികാസിനെ വിട്ടു നൽകില്ലെന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചു.