Tue. Jul 15th, 2025

തിരുവനന്തപുരം: ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയി.

സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് അതീവ സുരക്ഷ മേഖലയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്ന് സംഘം മോഷണം നടത്തിയത്. പിടിയിലായ പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.