Wed. Dec 18th, 2024

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സംഭവത്തെക്കുറിച്ച് പാർട്ടിക്കുളിൽത്തന്നെ വിയോജിപ്പ് ഉയർന്ന സാഹചര്യത്തിലാണ് സെക്രട്ടറിയുടെ പ്രതികരണം.

ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും കൂടുതൽ അന്വേഷണം നടത്തി ആവശ്യമായ നടപടിയെടുക്കുമെന്നും ​ഗോവിന്ദൻ പറഞ്ഞു. ജില്ലാ കമ്മിറ്റി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂരിലെയും പത്തനംതിട്ടയിലേയും കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം സംസ്ഥാന നേതൃത്വം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് പത്തനംതിട്ട പാർട്ടി കമ്മിറ്റിയുടെ ആവശ്യം.