Sat. Jan 18th, 2025

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകും.

സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിയായ നടിയുടെ പരാതി. 2008 ൽ നടന്ന സംഭവത്തിലാണ് കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തത്. ഈ കേസിൽ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യാൻ ഹാജരായാൽ അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിടണമെന്നാണ് കോടതി നിർദ്ദേശം. ഇന്ന് പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ കന്‍റോൺമെന്‍റ് എസ്എച്ച്ഒക്ക് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതനുസരിച്ചാകും ജയസൂര്യ എത്തുക.