Wed. Dec 18th, 2024

മഹാരാഷ്ട്ര: നൈപുണ്യ വികസന സർവകലാശാല ഇനി രത്തൻ ടാറ്റയുടെ പേരിൽ ഇനി അറിയപ്പെടും. മഹാരാഷ്ട്ര സ്റ്റേറ്റ് സ്‌കിൽസ് ഡെവലപ്‌മെൻ്റ് യൂണിവേഴ്‌സിറ്റി ഇനി രത്തൻ ടാറ്റ മഹാരാഷ്ട്ര സ്റ്റേറ്റ് സ്‌കിൽസ് ഡെവലപ്‌മെൻ്റ് യൂണിവേഴ്‌സിറ്റി എന്ന് ആയിരിക്കും അറിയപ്പെടുക.

അന്തരിച്ച വ്യവസായ പ്രമുഖനും മനുഷ്യസ്നേഹിയുമായ രത്തൻ ടാറ്റക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകണമെന്ന് മഹാരാഷ്ട്ര സർക്കാർ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മറ്റൊരു ആദരം കൂടി നൽകിയിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ.

മുംബൈ ഭീകരാക്രമണം പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ടാറ്റയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രക്ക് അവിസ്മരണമായ സേവനങ്ങൾ രത്തൻ ടാറ്റ നൽകിയിരുന്നു. കൊവിഡിൻ്റെ സമയത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം 1500 കോടി രൂപ സംഭാവന നൽകിയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ കൊവിഡ് രോഗികളെ സേവിക്കുന്നതിനായി ടാറ്റ ഗ്രൂപ്പ് ഹോട്ടലുകൾ പോലും തുറന്ന് നൽകിയിട്ടുണ്ട്. ടാറ്റ ട്രസ്റ്റ് സ്ഥാപിച്ച ഒരു കാൻസർ ആശുപത്രി മഹാരാഷ്ടയിലെ ചന്ദ്രാപുരിൽ പ്രവർത്തിക്കുന്നുണ്ട്. ടാറ്റ ട്രസ്റ്റ് ഈ പദ്ധതിക്കായി 100 കോടി രൂപയാണ് സംഭാവന നൽകിയത്. മഹാരാഷ്ട്രയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ടാറ്റ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ബാംബു റിസർച്ച് ആൻഡ് ട്രെയിനിംഗ് സെൻ്ററിന് ടാറ്റ മൂന്ന് കോടി രൂപ സംഭാവന നൽകിയിരുന്നു. വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനായി 90 ഗ്രാമങ്ങൾ ദത്തെടുത്തിരുന്നു.