Wed. Dec 18th, 2024

കൊച്ചി: നടൻ ബാല അറസ്റ്റിൽ. എറണാകുളം കടവന്ത്ര പോലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. മുൻ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരുവരുടെയും അഭിഭാഷകർ പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ബാലയുടെ മാനേജരായ രാജേഷ്,​ സുഹൃത്ത് അനന്തകൃഷ്‌ണൻ എന്നിവരും കേസിൽ പ്രതികളാണ്. മകൾ സമൂഹമാധ്യമത്തിൽ ബാലയ്‌ക്കെതിരെ പോസ്റ്റ് ചെയ്‌ത വീഡിയോയാണ് മുൻഭാര്യയും ബാലയും തമ്മിൽ പ്രശ്‌നങ്ങൾ രൂക്ഷമാക്കിയത്. അമ്മയെ നിരന്തരം അച്ഛൻ നിരന്തരം ഉപദ്രവിച്ചിരുന്നതായി കുട്ടി പറയുന്നുണ്ട്. ഒരിക്കൽ തനിക്കുനേരെ കുപ്പി വലിച്ചെറിഞ്ഞെന്നടക്കം കുട്ടി പറയുന്നുണ്ട്. ഇതിനുപിന്നാലെ ബാല പ്രതികരിക്കുകയും വൈകാതെ മുൻ ഭാര്യയ്‌ക്ക് പിന്തുണയുമായി ഡ്രൈവറായിരുന്ന യുവാവടക്കം രംഗത്തെത്തുകയും ചെയ്‌തിരുന്നു.