Sat. Jan 18th, 2025

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ കാ​റോ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​ൻ ബൈ​ജു​വി​നെ​തി​രെ കേ​സെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി തി​രു​വ​ന​ന്ത​പു​രം വെ​ള്ള​യ​മ്പലം ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. മ്യൂ​സി​യം പോ​ലീ​സാ​ണ് ബൈ​ജു​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. മ​ദ്യ​പി​ച്ച് അ​മി​ത വേ​ഗ​ത​യി​ൽ കാ​റോ​ച്ചു എ​ന്നീ കു​റ്റ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്.

പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനക്ക് നടന്‍ തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്‌റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. മദ്യപിച്ച് വാഹനമോടിക്കല്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകളാണ് ബൈജുവിനെതിരെ ചുമത്തിയിരിക്കുന്നത്.